Saudi Arabia announced a list of 40 names of militia leaders and elements responsible for planning, executing and supporting various terrorist activities by Houthi terrorist group.
സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് സൌദി അറേബ്യ നിലവില്‍ കടന്നുപോകുന്നത്. അഴിമതി മുക്ത ഭരണമെന്ന ലക്ഷ്യത്തിനായി സർക്കാർ തലത്തില്‍ വൻ അഴിച്ചുപണികള്‍ നടക്കുകയാണ്. ഇതേ സാഹചര്യത്തില്‍ തന്നെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചില വിദേശശക്തികള്‍ ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. സൌദിയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയോടെയാണ് ഈ വിദേശശക്തികള്‍ പ്രവർത്തിക്കുന്നത് എന്നും സൌദി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. സൗദിയിലെ വിവിധ നഗരങ്ങളും സുപ്രധാന കേന്ദ്രങ്ങളും ആക്രമിക്കാനുള്ള പദ്ധതിയാണ് ഇതുവഴി സൗദി പോലീസ് കണ്ടെത്തിയത്. ആക്രമണം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും സൗദിയില്‍ നിന്നുള്ളവരുടെ പിന്തുണയോടെയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും സൗദി ഭരണകൂടം പുറത്തുവിട്ടു. സംഘത്തിലെ 40 പേരുടെ പേരുവിവരങ്ങള്‍ സൌദി പുറത്തുവിട്ടിട്ടുണ്ട്.